ബംഗാള്‍: 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ ജയിക്കുമെന്ന് മമത

കൊല്‍ക്കത്ത: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
1993ല്‍ വിക്ടോറിയ ഹൗസിനു പുറത്തുണ്ടായ വെടിവയ്പില്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജീവന്‍ദാനി മഹാദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ സംരക്ഷിക്കാന്‍ ബിജെപിയെ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കും.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി ഗണ്യമായി കുറയും. ജനുവരിയില്‍ തൃണമൂല്‍ വലിയ റാലി സംഘടിപ്പിക്കും.
അതിലേക്ക് എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ക്ഷണിക്കുമെന്നും മമതാബാനര്‍ജി പറഞ്ഞു.

RELATED STORIES

Share it
Top