ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണകൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു. നാദിയ ജില്ലയിലാണ് മുഖ്യശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി)യെ തറപറ്റിക്കാന്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്നത്.
എന്നാല്‍, ഇരു പാര്‍ട്ടികളും തമ്മില്‍ ഔപചാരിക സീറ്റ് വിഭജനധാരണയൊന്നുമില്ലെന്നാണി സിപിഐ (എം)യുടെ ജില്ലാ നേതാവ് പറഞ്ഞത്. ടിഎംസിക്കെതിരേ ഒരു സ്ഥാനാര്‍ഥി മാത്രം മല്‍സരിക്കണമെന്നു നിരവധി ഗ്രാമീണര്‍ ആവശ്യപ്പെട്ടതിനാലാണ് പാര്‍ട്ടി ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ടിഎംസി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് രണ്ടു പാര്‍ട്ടികളും ജില്ലയില്‍ സംയുക്തറാലി സംഘടിപ്പിച്ചിരുന്നു .നാദിയ ജില്ലയില്‍ സിപിഐ (എം)യും മാറ്റമുണ്ടാക്കിയ സീറ്റ്ധാരണ ഒറ്റപ്പെട്ടതാണെന്നാണ് ഉത്തരനാദിയ ബിജെപി അധ്യക്ഷന്‍ പറയുന്നത്.
നിരവധി സീറ്റുകളില്‍ ഇരുപാര്‍ട്ടികളും ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഐ (എം) നാദിയ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത്‌ഡേ സമ്മതിച്ചു. എന്നാല്‍ പാര്‍ട്ടി നയവുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ അക്രമത്തിനെതിരേ ഗ്രാമീണരാണ് റാലി നടത്തിയതെന്നു മുതിര്‍ന്ന സിപിഐ (എം) നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസ് പറഞ്ഞു. അതേസമയം ഇരുപാര്‍ട്ടികളും സംയുക്ത പ്രതിഷേധ റാലി നടത്തിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്‌ഘോഷ് ആരോപിച്ചത്.

RELATED STORIES

Share it
Top