ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കോടതി ഇടപെടില്ല

കൊല്‍ക്കത്ത: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടാനാവില്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി. കമ്മീഷന്റെ മേല്‍നോട്ടത്തില്‍ തന്നെ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നും നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ വിജ്ഞാപനത്തില്‍ പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ രണ്ടാമത്തെ വിജ്ഞാപനത്തില്‍ കമ്മീഷന്‍ മാറ്റിയിരുന്നു.
ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബി സൊമാദ്ദര്‍, എ മുഖര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രംഗത്തു വന്നിരുന്നു.
കമ്മീഷന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്നാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇതിനെതിരേയാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി.

RELATED STORIES

Share it
Top