ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെയാണ് സ്‌റ്റേ. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച സമഗ്രമായ സ്ഥിതിവിവര റിപോര്‍ട്ട് തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മഷന് ജസ്റ്റിസ് സുബ്രത താലൂക്ക്ധര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഒരു ദിവസം നീട്ടിയ നടപടി പിന്‍വലിച്ച സംസ്ഥാന കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ ഈ മാസം 16ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ഈ മാസം ഒമ്പതിനാണ് കമ്മീഷന്‍ തിയ്യതി നീട്ടി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇത് കമ്മീഷന്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരേയാണ് പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. പത്രികാസമര്‍പ്പണ തിയ്യതി നീട്ടിയ ഉത്തരവ് പിന്‍വലിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ബിജെപിയെ കൂടാതെ സിപിഎമ്മും കോണ്‍ഗ്രസും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

RELATED STORIES

Share it
Top