ബംഗാളി പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവം: തെളിവെടുപ്പ് നടത്തി

തിരൂര്‍: തിരൂരില്‍ 15 കാരിയായ പെണ്‍കുട്ടി കുത്തേറ്റു മരിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. പ്രതി പെണ്‍കുട്ടിക്കു നേരെ കത്തി ഉപയോഗിച്ചത് എട്ടുതവണ. തിരൂര്‍ വിഷുപ്പാടത്ത് ബംഗാള്‍ സ്വദേശിയുടെ കുത്തേറ്റ പെണ്‍കുട്ടി മരിക്കാന്‍ കാരണമായത് കരളിനേറ്റ മാരകമായ മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. എട്ടുതവണ കുത്തിയതില്‍ നാലുകുത്ത് ശരീരത്തില്‍ ആഴത്തില്‍ തറച്ചിട്ടുണ്ട്. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.തിരൂര്‍ സിഐ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രതി ഷഹാദത്ത് ഹുസൈനെ കൊല നടത്തിയ വിഷുപ്പാടത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ പകല്‍ ഒരു മണിയോടെയാണ് വന്‍ പോലിസ് സുരക്ഷയില്‍ പ്രതിയെ വീട്ടിലെത്തിച്ചത്.
സാമിനയുടെ പിതാവുമായി പ്രതിക്ക് പണമിടപാട് ഉണ്ടായിരുന്നു. സാമിനയോടുള്ള ഇഷ്ടക്കൂടുതലാണ് പണമിടപാടിന് കാരണം. എന്നാല്‍ സാമിന എതിര്‍പ്പ് പ്രകടിപ്പിക്കുകയും പണം നഷ്ടമായതിലും പ്രകോപിതമായാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതിയുടെ മൊഴി. പ്രാണരക്ഷാര്‍ഥമുള്ള കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതാണ് അക്രമം അതില്‍ നിര്‍ത്തിയതെന്നും മൊഴി. വിവാഹഭ്യര്‍ഥന നിരസിച്ചതും പണം തിരികെ ലഭിക്കാത്തതും മൂലം പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലായ പ്രതി ഷഹദാത്ത്— ഹുസൈന്‍ തന്റെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സാമിന ഖാത്തൂനെ എട്ടു തവണയാണ് കുത്തിയത്. വീട്ടിലെ അടുക്കളയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൊടുന്നനെ കുത്തിയത് ഇടതുനെഞ്ചില്‍ ആഴത്തില്‍ പതിച്ചു.
തുടര്‍ന്ന് പുറത്തേയ്‌ക്കോടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അടുക്കളയോടുചേര്‍ന്ന വര്‍ക്ക് ഏരിയയില്‍വച്ച് കുത്തി മലര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തുമെന്നുകണ്ട് പ്രതി മുത്തൂര്‍ ഭാഗത്തേയ്്‌ക്കോടി രക്ഷപ്പെടുകയായിരുന്നു. പ്രതി സംഭവം നടത്തിയത് പോലിസിന് വിവരിച്ചു നല്‍കി. ഒരു മണിക്കൂറോളം സമയം പോലിസ് തെളിവെടുപ്പിനായെടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കു ശേഷം തിരൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്്ക്ക് റിമാന്റ് ചെയ്തു.
കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്്ക്ക് 12.30 ഓടെയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷഹാദത്ത് ഹുസൈന്‍ ബന്ധുകൂടിയായ സാമിന ഖാത്തൂനെ താമസ സ്ഥലത്തുവച്ച് കുത്തി കൊലപ്പെടുത്തിയത്.RELATED STORIES

Share it
Top