ബംഗാളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ വധിച്ചു; തൃണമൂല്‍ നേതാവ് പിടിയില്‍

ഭാംഗോര്‍: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറബുല്‍ ഇസ്്‌ലാമിനെതിരേ പോലിസ് കൊലക്കുറ്റത്തിനു കേസെടുത്തു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ വച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ഹഫീസുല്‍ ഇസ്‌ലാം മുല്ല (25) വെടിയേറ്റു മരിച്ചത്. മുല്ലയും അനുയായികളും നടത്തിയ പ്രകടനത്തിനിടയിലേക്കു ചിലര്‍ വെടിവയ്ക്കുകയായിരുന്നു.
ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവനുസരിച്ചു വെള്ളിയാഴ്ച രാത്രിയാണ് ഇസ്‌ലാമിനെ പോലിസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top