ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തല്ലികൊന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തല്ലികൊന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി അജിത് മുര്‍മുവിനെയാണ് തല്ലി കൊലപ്പെടുത്തിയത്. റാണിബന്ധ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന് മുന്‍പില്‍ ഗുരുതരമായി പരിക്കേറ്റുകിടന്ന അജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികയുടെ അപേക്ഷ വാങ്ങാനായി ബി.ഡി.ഒ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ അജിതിനെതിരെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top