ബംഗാളില്‍ ബിജെപി പ്രതിഷേധംകൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആതിഥ്യം നല്‍കി സ്വീകരിച്ച നക്‌സല്‍ ബാരിയിലെ ആദിവാസി ദമ്പതികളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തുവെന്നാരോപിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. കൊല്‍ക്കത്ത, നക്‌സല്‍ ബാരി, സിലിഗുഡി, ഉത്തര-ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി റാലികളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. രാജു മഹാലി, ഭാര്യ ഗീത എന്നിവരാണ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇവരെ ബലം പ്രയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ആരോപണം ദമ്പതിമാര്‍ നിഷേധിച്ചു.

RELATED STORIES

Share it
Top