ബംഗാളില്‍ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്തു

ജല്‍പായ്ഗുരി: പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുരിയില്‍ ആദിവാസി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് പ്രതികള്‍.
കൂട്ടബലാല്‍സംഗം ചെയ്ത ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് അടിച്ചുകയറ്റി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
രത്‌നു മുണ്ട, പരിമള്‍ റോയ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി ഭൂമിതര്‍ക്കം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ഇരുവരും യുവതിയെ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള നദീതീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ബന്ധുക്കളായതിനാല്‍ സംശയം തോന്നാത്തതിനാല്‍ യുവതി കൂടെ പോയി. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

RELATED STORIES

Share it
Top