ബംഗളൂരു സ്‌ഫോടനം: സലീമിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി

കണ്ണൂര്‍: 2008ല്‍ ബംഗളൂരുവിലെ ഒമ്പത് ഇടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പിണറായി പറമ്പായി സ്വദേശി സി സലീമിനെ അന്വേഷണസംഘം കര്‍ണാടകയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രിയാണ് പിണറായി പോലിസ് സലീമിനെ അറസ്റ്റ് ചെയ്തത്. കേരള പോലിസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അധികൃതര്‍ നാലു ദിവസം മുമ്പ് കണ്ണൂരിലെത്തിയിരുന്നു. 23 പ്രതികളുള്ള കേസില്‍ 21ാം പ്രതിയാണ് സലീം. 10 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഇയാള്‍ പിണറായിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. 2008 ജൂലൈ 25നാണ് ബംഗളൂരുവിലെ എട്ടിടങ്ങളില്‍ സ്‌ഫോടനം നടന്നത്. ഇതിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് സലീമാണെന്നാണ് കര്‍ണാക പോലിസിന്റെ ആരോപണം.

RELATED STORIES

Share it
Top