ബംഗളൂരു മെട്രോയില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍

ബംഗളൂരു മെട്രോറെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ (സിവില്‍) 80 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്കു കന്നഡ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഉയര്‍ന്ന പ്രായം 35.  900 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ്ടി വിഭാഗത്തിന് 400 രൂപ. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും കന്നഡ പരീക്ഷയുമുണ്ടാവും. പരീക്ഷ 2018 ജനുവരി 28നായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15. ംംം.യാൃര.രീ.ശി

RELATED STORIES

Share it
Top