ബംഗളൂരു എഫ്‌സി ഉത്തര കൊറിയന്‍ ക്ലബ്ബിനെതിരേക്വാലാലംപൂര്‍: ഇന്ത്യന്‍ ലീഗ് ക്ലബ്ബ് ബംഗളൂരു എഫ്‌സി ഉത്തര കൊറിയന്‍ ക്ലബ്ബായ ഏപ്രില്‍ 25 സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും. എഎഫ്‌സി കപ്പ് ഇന്റര്‍സോണല്‍ സെമിഫൈനലിലാണ് ബംഗളൂരു- ഏപ്രില്‍ 25 എസ്‌സി പോരാട്ടം. ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെയാണ് ബംഗളൂരുവിന്റെ എതിരാളികളെ നിര്‍ണയിച്ചത്. ഇരുപാദങ്ങളിലായാണ് മല്‍സരം. ആഗ്‌സത് 23ന് ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ ആദ്യപാദം നടക്കും. സപ്തംബര്‍ 13ന് പ്യോങ്‌യാങിലെ മെയ്‌ഡേ സ്‌റ്റേഡിയത്തിലാണ് റിട്ടേണ്‍ ലെഗ്. ഈസ്റ്റ് സോണ്‍ ഗ്രൂപ്പില്‍ നിന്നാണ് ബംഗളൂരു പ്ലേഓഫില്‍ പ്രവേശിച്ചത്.

RELATED STORIES

Share it
Top