ബംഗളൂരു: ഉമ്മയെ കാണാനായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നാളെ കേരളത്തിലെത്തും.

ഉമ്മയുടെ അസുഖം അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഅ്ദനി നാട്ടിലേക്കു യാത്ര തിരിക്കുന്നത്. രാവിലെ 8.55ന് പുറപ്പെടുന്ന ബംഗളൂരു-തിരുവനന്തപുരം ഫ്‌ളൈറ്റില്‍ രാവിലെ 10.15ന് മഅ്ദനി തിരുവനന്തപുരത്തെത്തും. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലീം ബാബു, നിയാസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടാവും. ബംഗളൂരുവിലെ വിചാരണക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോവാന്‍ തീരുമാനിച്ചെങ്കിലും സുപ്രിംകോടതി അഭിഭാഷകരുടെ നിര്‍ദേശപ്രകാരം, വിചാരണക്കോടതിയെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിന് സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിധിയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു വിചാരണക്കോടതിയെ സമീപിക്കും. എതിരായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top