ബംഗളൂരുവില്‍ അറസ്റ്റിലായ യുവാവിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ബംഗളൂരു: അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വച്ച കേസില്‍ അറസ്റ്റിലായ 37കാരനെ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നു. കഴിഞ്ഞമാസം 18ന് തോക്കും തിരകളുമായി ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ബംഗളൂരുവിലെ മാണ്ഡ്യ ജില്ലയില്‍നിന്നുള്ള കെ ടി നവീന്‍കുമാറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങാനൊരുന്നത്. ക്രൈംബ്രാഞ്ചിന്റെ പരാതിയില്‍ സിറ്റി ബസ്സ്റ്റാന്റില്‍നിന്നാണ് വെടിയുണ്ടകളുമായി ഇയാള്‍ അറസ്റ്റിലായത്. തോക്കുകളെയും വെടിയുണ്ടകളെയും കുറിച്ച് മാഥുരില്‍നിന്നുള്ള കൂട്ടുകാരുമായി നടത്തിയ സംഭാഷണത്തിനിടെ കൊലപാതകകേസുമായി ബന്ധമുണ്ടെന്ന് ഇയാള്‍ പരാമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നിരവധി തവണ ഇയാളെ ചോദ്യം ചെയ്തു കഴിഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ പരിധിയിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുത്വ യുവസേന, സനാഥന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതാ സമിതി തുടങ്ങിയ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. 2017 സപ്തംബര്‍ 15നായിരുന്നു സ്വവസതിക്കു മുമ്പില്‍വച്ച് ഗൗരി ലങ്കേഷ് അജ്ഞാത സംഘത്തിന്റെ തോക്കിനിരയായത്.

RELATED STORIES

Share it
Top