ബംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം


ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വിജയക്കൊടി പാറിക്കാന്‍ ബംഗളൂരുവിന് വേണ്ടത് 147 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഫൗസ്റ്റ് ബൗളര്‍മാരായ ടിം സൗത്തിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഉമേഷ് യാദവും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും സ്വന്തമാക്കി.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം അര്‍ധ സെഞ്ച്വറിയോടെ പട നയിച്ച കെയ്ന്‍ വില്യംസണിന്റെ ( 39 പന്തില്‍ 56) ബാറ്റിങാണ് ഹൈദരാബാദിന് കരുത്തായത്. അഞ്ച് ഫോറും രണ്ട് സിക്‌സറും വില്യംസണ്‍ പറത്തി.  ഷക്കീബ് അല്‍ ഹസനും ( 32 പന്തില്‍ 35) ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗളൂരു നിരയില്‍ മോയിന്‍ അലി ഐപിഎല്‍ അരങ്ങേറ്റം നടത്തി.

RELATED STORIES

Share it
Top