ബംഗളൂരുവിന് ബാറ്റിങ് തകര്‍ച്ച; ചെന്നൈക്ക് 128 റണ്‍സ് വിജയലക്ഷ്യം


പൂനെ: ചെന്നൈയുടെ സ്പിന്‍ ആക്രണമണത്തിന് മുന്നില്‍ പേരു കേട്ട ബംഗളൂരു നിര തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേലിന്റെയും (53) വാലറ്റത്ത് ടിം സൗത്തിയും (36*) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ബംഗളൂരുവിനെ രക്ഷിച്ചത്. ബ്രണ്ടന്‍ മക്കല്ലം (5), വിരാട് കോഹ്‌ലി (8), എ ബി ഡിവില്ലിയേഴ്‌സ് (1), മന്ദീപ് സിങ് (7), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഹര്‍ഭജന്‍ സിങ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടും ഡേവിഡ് വില്ലി, ലൂക്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റം പങ്കിട്ടു.

RELATED STORIES

Share it
Top