ബംഗളൂരുവിന്റെ തട്ടകത്തില്‍ വിജയം പിടിച്ച് ജംഷഡ്പൂര്‍



ബംഗളൂരു:  ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ബംഗളൂരുവിനെ വീഴ്ത്തി ജംഷഡ്പൂര്‍. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 90ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലാക്കി ഗോണ്‍കാല്‍വസാണ് ജംഷഡ്പൂരിന് വിജയം സമ്മാനിച്ചത്. ജയത്തോടെ ഒമ്പത് പോയിന്റുമായി ജംഷഡ്പൂര്‍ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 12 പോയിന്റുകളുള്ള ബംഗളൂരു രണ്ടാം സ്ഥാനത്താണുള്ളത്.
മല്‍സരത്തില്‍ കളിച്ചത് ബംഗളൂരുവാണെങ്കിലും ഭാഗ്യം ജംഷഡ്പൂരിനൊപ്പമായിരുന്നു. 10ഓളം തവണ ബംഗളൂരു പന്തുമായി ജംഷഡ്പൂര്‍ ഗോള്‍ മുഖത്തേക്കെത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. തോറ്റെങ്കിലും ബംഗളൂരുവിനായി കളംനിറഞ്ഞ് കളിച്ച മിക്കുവാണ് കളിയിലെ താരം.

RELATED STORIES

Share it
Top