ബംഗളുരുവില്‍ വാഹനാപകടം; മലയാളി ഉള്‍പ്പടെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചുതൃശൂര്‍: ദക്ഷിണ ബംഗളൂരുവിലെ ഹുലിമാവുവിന് സമീപം കൊപ്പ ഗേറ്റിലെ നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് എംബിഎ വിദ്യാര്‍ഥിനികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി ശ്രുതി ഗോപിനാഥ് (22), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ(23), ആന്ധ്രപ്രദേശ് സ്വദേശിനി അര്‍ശിയ കുമാരി(23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വിനോദ യാത്രയ്ക്ക് പോയ വിദ്യാര്‍ഥിനികള്‍ ചാന്ദ് പുരയിലുള്ള അലയന്‍സ് യൂണിവേഴ്‌സിറ്റി കോളജിലേക്ക് മടങ്ങുംവഴിയാണ് അപകടം. രാവിലെ 8.30ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
തൃശൂര്‍ മുളങ്കുന്നത്തുകാവ് ഷീലമ്മു നിവാസ് ഗോപിനാഥന്‍ നായരുടേയും ഷീലയുടേയും മകളാണ് ശ്രുതി ഗോപിനാഥ്. ബാംഗ്ലൂര്‍ അലയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ രണ്ടാംവര്‍ഷ എംബിഎ വിദ്യാഥിനിയാണ്.

RELATED STORIES

Share it
Top