ഫ്‌ളോറന്‍സ്: ട്രംപ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

വാഷിങ്ടണ്‍: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് കരോലിനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റ് നാശനഷ്ടം വിതയ്ക്കാന്‍ സാധ്യതയുള്ള കരോലിന, വിര്‍ജിനിയ എന്നിവിടങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് കരോലിന യൂനിവേഴ്‌സിറ്റിയില്‍ നിന്നു വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top