ഫ്‌ളൈ ഓവര്‍ ബ്രിഡ്ജിന് 60 ലക്ഷം അനുവദിക്കും

മഞ്ചേശ്വരം: രണ്ടാഴ്ച മുമ്പ് മഞ്ചേശ്വരം റെയില്‍വേ ട്രാക്കില്‍ സഹോദരിമാരും കുട്ടിയും ട്രെയിന്‍ തട്ടി മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് മഞ്ചേശ്വരം റെയില്‍വേ ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ ജനകീയ സമിതി രൂപീകരിച്ചു. രുപീകരണ യോഗത്തില്‍ പി കരുണാകരന്‍ എംപി വികസന ഫണ്ടില്‍ നിന്ന്  60 ലക്ഷം രൂപ അനുവദിക്കുമെന്ന് അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ കെ എം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം വിളിച്ച് ചേര്‍ത്തത്.
മഞ്ചേശ്വരത്ത് ഫ്‌ളൈ ഓവര്‍ അല്ലെങ്കില്‍ അടിപ്പാത നിര്‍മിക്കാനാണ് എംപി ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ അനുവദിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത് എംപി അറിയിച്ചത്. മഞ്ചേശ്വരം പഞ്ചായത്ത് നേരത്തെ തന്നെ 25 ലക്ഷം രൂപ നീക്കി വച്ചിരുന്നു. എംഎല്‍എ ഫണ്ട്, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ വിഹിതത്തെ കുറിച്ച് അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച്  റെയില്‍വേയുടെയും പൊതുമരാമത്തിന്റെയും എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് ഏതാണ് അനുയോജ്യമാവുന്ന എന്ന രീതിയില്‍ പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കല്‍ ആരംഭിക്കും.
പദ്ധതി നടത്തിപ്പിനായി പി കരുണാകരന്‍ എംപി, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ കെ എം അഷ്‌റഫ് ചെയര്‍മാനും മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്് അബ്ദുല്‍ അസീസ് ഹാജി കണ്‍വീനറും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങിയ സമിതി രുപീകരിച്ചു. എ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
പി കരുണാകരന്‍ എംപി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹര്‍ഷാദ് വോര്‍ക്കാടി, ഫരീദാ സക്കീര്‍ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മമതാ ദിവാകര്‍, മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ബി വി രാജന്‍, ജയരാമബല്ലംകൂടല്‍, എസ് രാമചന്ദ്ര, കെ ആര്‍ ജയാനന്ദ, പി എച്ച് അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം ഐആര്‍ഡിസി, ഹരീഷ് ചന്ദ്ര, ഇഖ്ബാല്‍, വ്യാപാരി നേതാവ് ബഷീര്‍ കണില സംബന്ധിച്ചു.

RELATED STORIES

Share it
Top