ഫ്രീ-ഷോപ്പിങ് സെന്റര്‍ കലവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചുമണ്ണഞ്ചേരി:  ജനകീയ ഡ്രസ് ബാങ്കിന്റെ ഫ്രീ-ഷോപ്പിങ് സെന്റര്‍ കലവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  അഡ്വ. എ എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിന്ന് ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍ സൗജന്യമായി എടുക്കാം. കൂടാതെ പുതുമയാര്‍ന്നതും അലക്കി തേച്ചതും പുതിയതുമായ വസ്ത്രങ്ങള്‍ സെന്ററില്‍ തിരികെ സ്വീകരിക്കുകയും ചെയ്യും. ഷര്‍ട്ട്, മുണ്ട്, സാരി, ചുരിദാര്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ പൊതുജനങ്ങളില്‍ നിന്നും 27 വരെ സ്വീകരിക്കും. കഴുകി വൃത്തിയാക്കി തേച്ച് കവറുകളിലാക്കിയാണ് വസ്ത്രങ്ങള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നത്. വസ്ത്രം ഇല്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലും അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും അനാഥ മന്ദിരങ്ങളിലും മഹിളാമന്ദിരങ്ങളിലുമാണ് വസ്ത്രങ്ങള്‍ നല്‍കിയത്. തുടര്‍ന്നാണ് ഫ്രീ-ഷോപ്പിങ് സെന്റര്‍ ആരംഭിച്ചത്. ഡ്രസ് ബാങ്കിലേക്കുള്ള വസ്ത്രങ്ങള്‍ ജീവതാളം പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ ഡി മഹീന്ദ്രന്‍ ഏറ്റുവാങ്ങി. തിരകഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയായി. അഡ്വ. ആര്‍ റിയാസ്, സുനീഷ്ദാസ്, സി കെ രതികുമാര്‍, മഞ്ജുരതികുമാര്‍, എം എസ് സന്തോഷ്, പി വിനീതന്‍, ഡോ.ബിന്ദുഅനില്‍, നൗഷാദ് പുതുവീട്, മിനി സംസാരിച്ചു.

RELATED STORIES

Share it
Top