ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

ചെര്‍പ്പുളശ്ശേരി: കാവുവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അഗ്‌നിബാധ പരിഭ്രാന്തി പരത്തി. പയ്യൂര്‍ വീട്ടില്‍ പരേതനായ രാജഗോപാലന്റെ ഭാര്യ വല്‍സലയുടെ വീട്ടില്‍ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വൈദുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജിലേക്ക് തീ പടരാന്‍ കാരണമായതെന്ന് പറയുന്നു. ഈ സമയം അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന വല്‍സല വീട്ടിലുണ്ടായിരുന്ന മകളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. അടുക്കളയിലെ പാചക വാതക സിലിണ്ടറിലേക്കും തീ പടരാന്‍ തുടങ്ങിയെങ്കിലും നാട്ടുകാര്‍ സിലിണ്ടര്‍ പുറത്തേക്കെറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പടര്‍ന്ന് അടുക്കളയിലെ സാധന സാമഗ്രികള്‍ മുഴുവന്‍ അഗ്‌നിക്കിരയായി. നാട്ടുകാര്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് വെള്ളമൊഴിച്ചാണ് തീ അണച്ചത്.അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു.

RELATED STORIES

Share it
Top