ഫ്രാന്‍സിസ് റോഡ് വലിയങ്ങാടി റെയില്‍വേ ഫ്‌ളൈഓവര്‍ യാഥാര്‍ഥ്യമാവും

കോഴിക്കോട്: ഫ്രാന്‍സിസ് റേ ാഡിനെയും വലിയങ്ങാടിയെയും ബന്ധിപ്പിക്കുന്നതിന് നാലാം പ്ലാറ്റ്‌ഫോമിന് സമീപത്തുകൂടി ഫ്‌ളൈഓവര്‍ നിര്‍മിക്കുന്ന കാര്യം റെയില്‍വേയുടെ സജീവ പരിഗണനയിലുണ്ടെന്ന്്എം കെ രാഘവന്‍ എംപി. തെക്കേപ്പുറം വോയ്‌സ് നടത്തിയ ‘ടോക്ക് വിത്ത് ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ സമഗ്രവികസനത്തിനായി ഊരാളുങ്കല്‍ സൊസൈറ്റി സമര്‍പിച്ച 350 കോടിയുടെ പദ്ധതിയിലാണ് ഫ്്‌ളൈ ഓവര്‍ വിഭാവന ചെയ്തിരിക്കുന്നത്.
ആര്‍ക്കും പ്രതികൂല സാഹചര്യങ്ങളില്ലാത്ത തരത്തിലാണ് ഫ്‌ളൈഓവര്‍ നിര്‍മിക്കുക. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സഊദിയിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വിസ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായതായും എംപി അറിയിച്ചു. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് ഉത്തരവുണ്ടാകും. യോഗത്തില്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ എംപി എന്ന നിലയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും രേഖാമൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗാമ ഹോളിഡേയ്‌സ് കുളുമണാലി സൗജന്യ യാത്രക്ക് പി എന്‍ നസീറിനെ തിരഞ്ഞെടുത്തു. പി ടി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. പി എം നിയാസ്, സി പി ശ്രീകല നേതൃത്വം നല്‍കി. പി സി അബ്ദുല്‍ ലത്തീഫ്, പി എം ഇക്ബാല്‍, ഒ മമ്മദു, കെ എം റാഷിദ്, അനസ് പരപ്പില്‍, മുഹാജിര്‍, ആദില, ഫഹീം ബറാമി സംസാരിച്ചു.

RELATED STORIES

Share it
Top