ഫ്രാന്‍സില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പോലിസ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു

പാരിസ്: ഫ്രാന്‍സിലെ നാന്‍സില്‍ ആരംഭിക്കാനിരുന്ന പുതിയ വിമാനത്താവളത്തിനെതിരേ വ്യാപക പ്രതിഷേധം. പ്രദേശത്ത് തമ്പടിച്ച് പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ഫ്രഞ്ച് പോലിസ് ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു.
നാന്‍സില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി എത്തിയത്. പോലിസ് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസുകാര്‍ക്ക് നേരെ കല്ലേറുണ്ടായതായും പറയുന്നു. പുതിയ വിമാനത്താവള പദ്ധതി വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.
പ്രദേശത്ത് സാമ്പത്തിക വികസനമുണ്ടാവുമെന്ന പ്രതീക്ഷയില്‍ പദ്ധതിയെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനുകൂലിക്കുകയായിരുന്നു. സ്ഥലം കൈയേറി നിരവധി പേരാണ് പ്രദേശത്ത് വസിക്കുന്നത്. വിമാനത്താവള പദ്ധതി ചെലവേറിയതും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

RELATED STORIES

Share it
Top