ഫ്രാന്‍സില്‍ നിഖാബ് നിരോധിച്ചത് മനുഷ്യാവകാശലംഘനം: യുഎന്‍

പാരിസ്: ഫ്രാന്‍സില്‍ നിഖാബ് നിരോധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഫ്രാന്‍സില്‍ മുഖമടക്കം മറച്ചുള്ള വസ്ത്രം ധരിച്ചതിന് രണ്ട് സ്ത്രീകള്‍ക്കെതിരേ ശിക്ഷവിധിച്ചതിനെ ചോദ്യം ചെയ്താണ് യുഎന്‍ പ്രസ്താവന നടത്തിയത്.
ഫ്രാന്‍സില്‍ പൊതു ഇടങ്ങളില്‍ നിഖാബ് ധരിക്കുന്നതിനു നിരോധനമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കും. ഇതിനെതിരേ നിരവധി പേര്‍ പരാതിയുയര്‍ത്തിയിരുന്നു. ഇത് ഒരു വിഭാഗത്തിന്റെ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top