ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം: ആശങ്കയും ഭീഷണിയുമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍. നാളെ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. കേരളത്തിനു പുറത്തായാലും ബിഷപ് അപകടകാരിയാണ്. ചെയ്യാനുള്ളത് എവിടെയിരുന്നും ബിഷപ് ചെയ്യും. ഫ്രാങ്കോ മുളയ്ക്കല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ അനുപമ ഉള്‍െപ്പടെയുള്ള കന്യാസ്ത്രീകള്‍ കോട്ടയം കുറവിലങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ സമരം നടത്തിയതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കന്യാസ്ത്രീകളാണ് ആശങ്കയുമായി രംഗത്തെത്തിയത്.

RELATED STORIES

Share it
Top