ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ കെട്ടിവയ്ക്കണം, അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ചയിലൊരിക്കല്‍ ശനിയാഴ്ച രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. ഏഴു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇനി രണ്ടുപേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. ആരോപണവിധേയനെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.അതിനാല്‍ കര്‍ശനമായ ഉപാധികളോടെ ജാമ്യം നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top