ഫ്രാങ്കോയെ പിന്തുണച്ച് സര്‍ക്കുലര്‍

കോട്ടയം: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്‌ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ രൂക്ഷമായി തള്ളിപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപതയുടെ സര്‍ക്കുലര്‍. സത്യം എന്തെന്ന് കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. സഭാവിരുദ്ധ പ്രവര്‍ത്തനം സഭയ്ക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നതു വലിയ ഭീഷണിയാണ്. ജനവികാരം ഇളക്കിവിട്ടു കോടതികളെ പോലും സമ്മര്‍ദത്തിലാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നതു ദുരുദേശ്യത്തോടു കൂടിയാണെന്നും സര്‍ക്കുലര്‍ പറയുന്നു.

RELATED STORIES

Share it
Top