ഫ്രറ്റേണിറ്റി ഫോറം യാത്രയയപ്പ് നല്‍കിദമ്മാം: രണ്ടു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ടയോട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ തിരൂരിന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഫോറം ദമ്മാം കേരളാ ഘടകം പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി ദമ്മാം ടയോട്ട മേഖലയിലെ സാമൂഹ്യ സേവന രംഗങ്ങളില്‍ നിറസാന്നിധ്യമായ അബ്ദുര്‍റഹിമാന്‍ നല്ലൊരു സംഘാടകന്‍ കൂടിയായിരുന്നു. സൗദിയിലെ നത്വാഖാത്, പൊതുമാപ്പ് സന്ദര്‍ഭങ്ങളില്‍ നിരാലംബരായ നിരവധി പ്രവാസികള്‍ക്ക് തുണയായിട്ടുണ്ട്. ഫോറം കേരളാ ഘടകം സെക്രട്ടറി സിറാജുദ്ദീന്‍ ശാന്തിനഗര്‍, സലീം പല്ലാരിമംഗലം സംസാരിച്ചു. ഫോറത്തിന്റെ ഉപഹാരം റീജ്യനല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ കൈമാറി. ഏരിയ സെക്രട്ടറി യൂനുസ് എടപ്പാള്‍, റഷീദ് ചെറുവാടി, സുബൈര്‍ നാറാത്ത് സംബന്ധിച്ചു.

RELATED STORIES

Share it
Top