ഫ്രറ്റേണിറ്റി ജില്ലാനേതാവിന് അസഭ്യവര്‍ഷം എസ്എഫ്‌ഐ ഭീഷണി വീണ്ടും; കാംപസില്‍ കാലുകുത്തിയാല്‍ കാണിച്ചുതരാമാമെന്ന്

പാലക്കാട്: ഗവ.വിക്ടോറിയ കോളജ് കാംപസില്‍ കാലുകുത്തിയാല്‍ കാണിച്ചു തരാമെന്നും അടിയന്തരം കഴിക്കുമെന്നും എസ്എഫ്‌ഐ ഭീഷണി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി റഷാദ് പുതുനഗരത്തിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. നേരത്തെ ഫ്രറ്റേണിറ്റിക്കാര്‍ കാംപസില്‍ വന്നപ്പോള്‍ രണ്ടോ മുന്നോ തല്ലേ തല്ലിയിട്ടുള്ളൂ എന്നും ഇനി വന്നാല്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. 10മിനുട്ടോളം നീണ്ടുനില്‍ക്കുന്ന വിളിയിലുടനീളം അസഭ്യവര്‍ഷവും ഭീഷണിയുമാണ് നടത്തിയത്. കേട്ടലറയ്ക്കുന്ന അശ്ലീലഭാഷയാണ് ഉപയോഗിച്ചത്.കാംപസില്‍ സ്ഥാപിച്ച കൊടിമരവും മറ്റും പിഴതെടുത്ത് പോയിക്കൊള്ളണം. ഇനി കാംപസില്‍ വന്നാല്‍, നേരത്തെ പെരുമാറിയ പോലെയായിരിക്കില്ല ഇനി പെരുമാറുന്നത്. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് മൂത്രമൊഴിക്കാന്‍ അനുവാദം ചോദിച്ചെന്ന് പറഞ്ഞാണ് ഫ്രറ്റേണിറ്റി നേതാക്കളെ തിരിച്ചുവിളിച്ചത്. എന്നാല്‍, ഏത് നമ്പറില്‍ നിന്നാണ് യൂനിറ്റ് സെക്രട്ടറിയെ വിളിച്ചതെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ എസ്എഫ്‌ഐ തയ്യാറായില്ല. മര്യാദയ്ക്ക് കൊടിമരം എടുത്തു പോയിക്കൊള്ളണം. നിങ്ങളൊന്നും തങ്ങള്‍ക്കൊന്നുമല്ല. നിങ്ങളൊരുത്താന്‍ ഇവിടെ പഠിക്കുന്നുണ്ടെന്ന് തങ്ങള്‍ക്കറിയാം. അവനെ തല്ലുന്നത് ഒരു വിഷയവുമല്ല. കേസൊന്നും തങ്ങള്‍ക്കൊന്നുമല്ല. യൂനിറ്റ് സെക്രട്ടറിക്ക് തന്നെ ഇപ്പോള്‍ 13കേസുണ്ട്. പ്രിന്‍സിപ്പലിന്റെയല്ല ഏത് അപ്പന്റെ പെര്‍മിഷനുമായി കാംപസില്‍ വന്നാല്‍, വന്ന പോലെ പോവില്ല-എന്നൊക്കെയാണ് ഭീഷണി. എസ്എഫ്‌ഐ ഭീഷണിക്കെതിരെ പോലിസില്‍ പരാതി നല്‍കുമെന്ന് റഷാദ് പുതുനഗരം അറിയിച്ചു.

RELATED STORIES

Share it
Top