ഫ്രഞ്ച് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നെയ്മറിന്പാരിസ്: ഫ്രഞ്ച് ലീഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്. പരിക്കിനെത്തുടര്‍ന്ന് സീസണിന്റെ പകുതിയോളം മല്‍സരങ്ങള്‍ നെയ്മറിന് നഷ്്ടമായെങ്കിലും 20 മല്‍സരങ്ങളില്‍ നിന്ന് 19 ഗോളും 13 അസിസ്റ്റും നേടിയതാണ് നെയ്മറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയാണ് നെയ്മറിന് പുരസ്‌കാരം സമ്മാനിച്ചത്. വോട്ടെടുപ്പില്‍ പിഎസ്ജിയിലെ സഹതാരം എഡിന്‍സണ്‍ കവാനിയെ പിന്തള്ളിയാണ് നെയ്മര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫ്രഞ്ച് ലീഗിന്റെ ഈ സീസണില്‍ 28 ഗോളുകളോടെ ടോപ് സ്‌കോററായിരുന്നു കവാനി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം പിഎസ്ജിയിലെ സഹതാരം എംബാപ്പയും സ്വന്തമാക്കി.പിഎസ്ജിയുടെ പരിശീലകന്‍ ഉനൈ എമേറിയാണ് മികച്ച പരിശീലകന്‍. ഇത്തവണ മൂന്ന് കിരീടങ്ങള്‍ പിഎസ്ജിക്ക് സമ്മാനിക്കാന്‍ എമേറിക്ക് സാധിച്ചിരുന്നു. മാഴ്‌സെല്ലേയുടെ സ്റ്റീവ് മന്‍ണ്ടാണ്ടയാണ് ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍.  ബോറാഡോക്‌സിന്റെ മാല്‍കം മികച്ച ഗോളിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

RELATED STORIES

Share it
Top