ഫ്രഞ്ച് താരം ആദില്‍ റാമി വിരമിച്ചു
vishnu vis2018-07-17T00:02:48+05:30

പാരീസ്: ഫ്രഞ്ച് ഡിഫന്‍ഡര്‍ ആദില്‍ റാമി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഫ്രാന്‍സ് ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് താരം ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത്. 2010 ല്‍ ഫ്രഞ്ച് ടീമില്‍ അരങ്ങേറ്റം കുറിച്ച റാമി 35 മല്‍സരങ്ങളില്‍ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഫ്രഞ്ച് ടീമിലെ 23 താരങ്ങളില്‍ റാമിയും ഇടം പിടിച്ചെങ്കിലും ഒരു മല്‍സരത്തിലും ഇറങ്ങാന്‍ ഭാഗ്യമുണ്ടായില്ല. നിലവില്‍ മാഴ്സെയുടെ സെന്റര്‍ ബാക്കാണ് ആദില്‍ റാമി.