ഫ്രഞ്ച് ഗ്രാന്റ്പ്രീ കിരീടം ഹാമിള്‍ട്ടണ്


പാരിസ്: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ ഫ്രഞ്ച് ഗ്രാന്റ്പ്രീ കിരീടം മെഴ്‌സിഡന്റിന്റെ ലൂയിസ് ഹാമിള്‍ട്ടണ്. റെഡ്ബുള്ളിന്റെ മാക്‌സ് വെ്‌സ്തപ്പാനുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഹാമിള്‍ട്ടണ്‍ കിരീടം ചൂടിയത്. ഒരു മണിക്കൂര്‍ 30 മിനിറ്റ് 11.385 സമയം കുറിച്ച് ഒന്നാമതെത്തിയ ഹാമിള്‍ട്ടണ്‍ ചാംപ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. മാക്‌സ് വെസ്തപ്പാന്‍ രണ്ടാം സ്ഥാനത്തും ഫെരാരിയുടെ കിമി റെയ്‌ക്കോനാന്‍ മൂന്നാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. അതേ സമയം ഫെരാരിയുടെ സൂപ്പര്‍ താരം സെബാസ്യറ്റന്‍ വെറ്റലിന് അഞ്ചാം സ്ഥാനംകൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.  മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നിലവിലെ പോയിന്റ് പട്ടികയില്‍ 145 പോയിന്റോടെ ഹാമിള്‍ട്ടണ്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ 131 പോയിന്റോടെ വെറ്റല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 96 പോയിന്റുള്ള റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.

RELATED STORIES

Share it
Top