ഫ്രഞ്ച് കപ്പില്‍ എതിരാളികളില്ലാതെ പിഎസ്ജി; തുടര്‍ച്ചയായ നാലാം കിരീടം


പാരിസ്: ഫ്രഞ്ച് കപ്പില്‍ എതിരാളികളില്ലാതെ പിഎസ്ജി. തുടര്‍ച്ചായ നാലാം തവണയും കിരീടം അക്കൗണ്ടിലാക്കിയ പിഎസ്ജി പട കരുത്തുകാട്ടിയത്. ഫ്രാന്‍സിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ലെസ് ഹെര്‍ബെയിസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി കിരീടം ചൂടിയത്.
26ാം മിനിറ്റില്‍ ജിയോവാനി ലോ കെസ്ലോയും 74ാം മിനിറ്റില്‍ ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനിയുമാണ് പിഎസ്ജിക്കായി വലകുലുക്കിയത്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ കാഴ്ചക്കാരനായി സ്റ്റേഡിയത്തിലുണ്ടായിരുന്നു.
പിഎസ്ജിയുടെ കരിയറിലെ 12ാം ഫ്രഞ്ച് കപ്പ് കിരീടമാണിത്. ഫ്രഞ്ച് ലീഗ് കിരീടവും ലീഗ് കപ്പും നേരത്തെ തന്നെ പിഎസ്ജി അക്കൗണ്ടിലാക്കിയിരുന്നു.

RELATED STORIES

Share it
Top