ഫ്രഞ്ച് ഓപണ്‍: മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍പാരീസ്: ഉത്തേജക മരുന്ന് വിവാദത്തിലകപ്പെട്ട് രണ്ട് വര്‍ഷത്തിലെ വിലക്കിന് ശേഷം ടെന്നിസ് കോര്‍ട്ടിലിറങ്ങിയ മരിയ ഷറപ്പോവ ഫ്രഞ്ച് ഓപണില്‍ മികച്ച ഫോമില്‍. നിലവിലെ ആറാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോവയെ അനായാസം കീഴ്‌പ്പെടുത്തിയാണ് നിലവിലെ 30ാം നമ്പര്‍ താരമായ ഷറപ്പോവ പ്രീക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-1,6-2. അതേസമയം, ഒരിക്കല്‍ കൂടി പ്രഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിടാനൊരുങ്ങി നിലവിലെ ലോക ഫ്രഞ്ച് ഓപണ്‍ ചാംപ്യന്‍ റാഫേല്‍ നദാലും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.  ഇന്നലെ നാലാം റൗണ്ടിലിറങ്ങിയ നദാല്‍ ലോക 32ാം നമ്പര്‍ താരം റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-2,6-2. പ്രീ ക്വാര്‍ട്ടറില്‍ നദാല്‍ ലോക 70ാം നമ്പര്‍ താരം മാക്‌സിമില്യന്‍ മാര്‍ട്ടെററിനെയാണ് നേരിടുക. മറ്റ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ലോക നാലാം നമ്പര്‍ താരം മരിന്‍ സിലിച്ചും ഏഴാം നമ്പര്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനും ഒമ്പതാം നമ്പര്‍ താരം ഡേവിഡ് ഗോഫിനും പ്രീക്വാര്‍ട്ടറിലേക്ക മുന്നേറി. വനിതകളില്‍ നിലവിലെ ലോക മൂന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസയും 10ാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇറ്റാലിയന്‍ ഓപണ്‍ ജേത്രി പെട്രാ ക്വിറ്റോവയ്ക്ക് തോല്‍വി പിണഞ്ഞു. ലോക 24ാം നമ്പര്‍ താരം അനെറ്റ് കൊന്റവെയ്റ്റാണ് നിലവിലെ എട്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6,7-6. ടൈ ബ്രേക്കില്‍ നീണ്ട രണ്ട് സെറ്റും ക്വിറ്റോവയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top