ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് : തകര്‍പ്പന്‍ ജയത്തോടെ നദാലും ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ലണ്ടന്‍: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പര്‍ താരം ജോക്കോവിച്ച് സ്‌പെയിനിന്റെ മാര്‍ഷ്യല്‍ ഗ്രാനല്ലോഴ്‌സിനെ പരാജയപ്പെടുത്തിയപ്പോള്‍ ഫ്രഞ്ച്  താരം ബെനോയിറ്റ് പെയറിനെ നദാലും മുട്ടുകുത്തിച്ചു.ആന്‍ഡ്രെ അഗസി എന്ന പുതിയ പരിശീലകനു കീഴില്‍ മികവുറ്റ പ്രകടനമാണ് ജോക്കോവിച്ച് പുറത്തെടുത്തത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ജോക്കോവിച്ച് 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് ഗ്രാനല്ലോഴ്‌സിനെ തോല്‍പ്പിച്ചത്. ഒരു സെറ്റില്‍ പോലും ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗ്രാനല്ലോഴ്‌സിനായില്ല.നദാലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബെനോയിറ്റിനെ തകര്‍ത്തത്. സ്‌കോര്‍ 6-1, 6-4, 6-1. ആദ്യ സെറ്റ് അനായാസം നേടിയ നാദാലിനെതിരേ രണ്ടാം സെറ്റില്‍ ബെനോയിറ്റ് പൊരുതിനോക്കിയെങ്കിലും വിജയിക്കാനായില്ല. വനിതാ സിംഗില്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ്, വാങ്ക് ക്വിയാങ്ങിനെ 6-4, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ശക്തമായ പോരാട്ടം കാഴ്ചവച്ചതിനൊടുവിലാണ് വാങ്ക് ക്വിയാങ്ങ് പരാജയം സമ്മതിച്ചത്. അമേരിക്കയുടെ റയാന്‍ ഹാരിസണെ തോല്‍പിച്ച് ബ്രിട്ടന്റെ അല്‍ജാസ് ബെദെനും രണ്ടാംറൗണ്ടില്‍ കടന്നു. 6-4, 6-0, 3-6, 6-1 എന്ന സ്‌കോറില്‍ ജയിച്ച അല്‍ജാദ് ഇതോടെ രണ്ടാംറൗണ്ടില്‍ കടക്കുന്ന ആദ്യ ബ്രിട്ടണ്‍ താരമായി.

RELATED STORIES

Share it
Top