ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്‌ : ഫൈനലിനെ വെല്ലും ഇന്നത്തെ സെമിഫൈനല്‍പാരിസ്: ടെന്നിസ് ആരാധകര്‍ക്ക് ആവേശവും ആഹ്ലാദവും പകര്‍ന്നു കൊണ്ട് അവസാന റൗണ്ടിലേക്ക് കടക്കുന്ന ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ന് സൂപ്പര്‍ സെമിഫൈനല്‍. ലോക റാങ്കിലെ ആദ്യ സ്ഥാനക്കാര്‍ മുഖാമുഖം കരുത്ത് പരീക്ഷിക്കുമ്പോള്‍ ഫൈനലിനേക്കാള്‍ വീറും വാശിയും ഉണ്ട് ഇന്നത്തെ സെമി മല്‍സരങ്ങള്‍ക്ക്. ഒന്നാം റാങ്ക്് ആന്‍ഡി മുറെയും മൂന്നാം റാങ്ക് സ്റ്റാന്‍ വാവ്‌റിങ്കയും തമ്മിലാണ് ആദ്യ സെമി. മികച്ച ഫോമിലുള്ള ഇരുവരും ക്ലേകോര്‍ട്ടില്‍ ബാറ്റേന്തുമ്പോള്‍ ആരാവും ഫൈനലില്‍ കടക്കുകയെന്ന് പ്രവചിക്കുക അസാധ്യം. കണക്കുകളില്‍ ഇരുവര്‍ക്കും തുല്യബലമാണ്. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് സെമിയിലെത്തിയ ഡൊമിനിക് തീമിന് വെറ്ററന്‍ താരം റാഫേല്‍ നദാലാണ് രണ്ടാം സെമിഫൈനലില്‍ എതിരാളി. 2012ന് ശേഷം കിരീടപ്രതീക്ഷയുമായി ഫ്രഞ്ച് ഓപണില്‍ തന്റെ 11ാം സെമിഫൈനലിലെത്തിയ നദാല്‍ എടിപിയില്‍ നാലാം സ്ഥാനത്താണ്. മുന്‍ ചാംപ്യനെ അട്ടിമറിച്ച ആത്മവിശ്വാസമുള്ള തീമാവട്ടെ, ഏഴാം റാങ്കിലുമാണ്. 2016ല്‍ ബ്യൂണസ് ഐറിസ് ഓപണിന് ശേഷം നദാലിനെ മറികടക്കാന്‍ തീമിനായിട്ടില്ല. അതിനാല്‍ ഇന്ന് മുന്‍തൂക്കം നദാലിന് തന്നെ.

RELATED STORIES

Share it
Top