ഫ്രഞ്ച് ഓപണ്‍്: ഹാലെപ്-മുഗുരുസ സെമി


പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിതാസിംഗിള്‍സിലെ സെമിയില്‍ നിലവിലെ റണ്ണറപ്പും ലോക ഒന്നാം നമ്പര്‍ താരവുമായ റൊമാനിയയുടെ സിമോണ ഹാലെപും 2016ലെ വിജയിയും നിലവിലെ ലോക മൂന്നാം നമ്പര്‍ താരവുമായ ഗാര്‍ബൈന്‍ മുഗുരുസയും തമ്മില്‍ പോരടിക്കും. ക്വാര്‍ട്ടറില്‍ ഹാലെപ് ലോക 12ാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറെയും മുഗുരുസ മുന്‍ ഫ്രഞ്ച് ഓപണ്‍ ജേത്രി മരിയ ഷറപ്പോവയെയുമാണ് പരാജയപ്പെടുത്തിയത്.
റഷ്യയുടെ മുന്‍ ചാംപ്യയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് മുഗുരുസ പുറത്തെടുത്തത്. താരം ഷറപ്പോവയെ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2,6-1. എന്നാല്‍ 12ാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറിനെതിരേ ആദ്യ സെറ്റ് പിന്നിട്ട ശേഷമാണ് ഹാലെപ് സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍ 6-7,6-3,6-2.

ബൊപ്പണ്ണ സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി
പാരീസ്: ഫ്രഞ്ച് ഓപണിലെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ഫ്രഞ്ച് താരം എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍ താരത്തോടൊപ്പം ക്വാര്‍ട്ടറില്‍ റാക്കറ്റേന്തിയ ബൊപ്പണ്ണയെ ടൂര്‍ണമെന്റിലെ എട്ടാം സീഡായ നിക്കോളാസ് മാക്കറ്റിച്ച്-അലക്‌സാണ്ടര്‍ പെയ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-7,2-6. ടൂര്‍ണമെന്റിലെ 13ാം സീഡാണ് പൊപ്പണ്ണ സഖ്യം.

RELATED STORIES

Share it
Top