ഫ്രഞ്ച് ഓപണ്‍സാനിയ സഖ്യം പുറത്ത് ; ബൊപ്പണ്ണയും പേസും മുന്നേറുന്നുപാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ താരം സാനിയാ മിര്‍സയ്ക്ക് നിരാശ. വനിതാ ഡബിള്‍സില്‍ കസാക്കിസ്താന്‍ പാര്‍ട്ണര്‍ യരോസ്ലാവ ഷെദോവയും സാനിയയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആസ്‌ത്രേലിയന്‍- റഷ്യന്‍ ജോഡിയായ ഗരിയ ഗവ്രിലോവ- അനസ്താസിയ സഖ്യത്തോട് തോറ്റാണ് നാലാം സീഡ് സഖ്യം ഫ്രഞ്ച് ഓപണില്‍ നിന്ന് പുറത്തായത്. സ്‌കോര്‍: 6-7(5), 6-1, 2-6. അതേസമയം, ഇന്ത്യന്‍ പുരുഷ താരം രോഹന്‍ ബൊപ്പണ്ണ- പാബ്ലോ കുവാസ് സഖ്യം ജയം നേടി രണ്ടാംറൗണ്ടില്‍ കടന്നു. ഫ്രഞ്ച് ജോഡിയായ മാത്യസ് ബോര്‍ഷെ- പോള്‍ ഹെന്‍ട്രി സഖ്യത്തെ തോല്‍പിച്ചാണ് ഒമ്പതാം സീഡ് ഇന്തോ- ഉറുഗ്വേ ജോഡി രണ്ടാം റൗണ്ടിലെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസും അമേരിക്കന്‍ പാര്‍ട്ണര്‍ സ്‌കോട്ട് ലിപ്‌സികിനൊപ്പം വിജയം കണ്ടു. റഡു അല്‍ബോട്ട്- ഹ്യൂന്‍ ചുങ് സഖ്യത്തെ തോല്‍പിച്ചാണ് (7-6(5), 4-6, 6-2) പേസ് സഖ്യം രണ്ടാംറൗണ്ടിലേക്ക് യോഗ്യത നേടിയത്. പുരുഷ സിംഗിള്‍സില്‍ ബെല്‍ജിയം താരം ഡേവിഡ് ഗോഫി, വനിതാ വിഭാഗത്തില്‍ യുഎസിന്റെ വീനസ്് വില്ല്യംസ് എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. ഉക്രെയ്‌ന്റെ സെര്‍ജി സ്റ്റക്കോവ്‌സ്‌കിയെ 3-1 എന്ന സ്‌കോറിലാണ് ഡേവിഡ് ഗോഫി പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ജാപ്പനീസ് താരം കുറുമി  നരെയെയാണ് വീനസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-0. പുരുഷ വിഭാഗത്തിലെ മറ്റ് മല്‍സരങ്ങളില്‍ യുഎസിന്റെ ലോക 26ാം നമ്പര്‍ താരം ജോണ്‍സണ്‍, ക്രോട്ടിയയുടെ താരം ബോര്‍ന കോര്‍ണിക്കിനെ 3-1ന് തോല്‍പിച്ചു. മറ്റൊരു മല്‍സരത്തില്‍ ഇറ്റലി താരം സ്്‌റ്റേഫാനോ നെപ്പോളിറ്റാനോയെ അര്‍ജന്റീനന്‍ താരമായ ഡി ഷ്വാര്‍ട്്മാന്‍ 3-0 ന് പരാജയപ്പെടുത്തി.വനിതാ വിഭാഗം സിംഗിള്‍സില്‍ ആസ്‌ത്രേലിയയുടെ  22 ാം നമ്പര്‍ താരം സമന്ത സ്റ്റോസര്‍ ബെല്‍ജിയന്‍ താരം  ഫഌപ്‌കെന്‍സിനെ 2 -0ന് കീഴടക്കി.

RELATED STORIES

Share it
Top