ഫോര്‍മുലവണ്‍ ജര്‍മന്‍ ഗ്രാന്റ്പ്രീ: ലൂയിസ് ഹാമിള്‍ട്ടണ് കിരീടം


ബെര്‍ലിന്‍: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ജര്‍മന്‍ ഗ്രാന്റ്പ്രീ കിരീടം മെഴ്‌സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടണ്. ആദ്യ ലാപില്‍ 14ാം സ്ഥാനത്തായിരുന്നു ഹാമിള്‍ട്ടണ്‍ മികച്ച പോരാട്ടത്തിനൊടുവില്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഒരു മണിക്കൂര്‍ 32 മിനിറ്റ് 29.845 സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ ഒന്നാം സ്ഥാനത്ത് മല്‍സരം പൂര്‍ത്തിയാക്കിയത്. ഹാമിള്‍ട്ടണിന്റെ മെഴ്‌സിഡസിലെ സഹതാരമായ വള്‍ട്ടേരി ബോത്താസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഫെരാരിയുടെ കിമി റെയ്‌ക്കോനെന്‍ മൂന്നാം സ്ഥാനത്തും റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍നാലാം സ്ഥാനവും സ്വന്തമാക്കി. അതേ സമയം ലീഡ് ചെയ്ത മുന്നേറുകയായിരുന്ന ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താരത്തിന് 18ാം സ്ഥാനത്താണ് മല്‍സരം പൂര്‍ത്തിയാക്കാനായത്.
ജര്‍മന്‍ ഗ്രാന്റ്പ്രീയിലും കിരീടം നേടിയതോടെ ചാംപ്യന്‍ഷിപ്പില്‍ 88 പോയിന്റുകളുമായി ഹാമിള്‍ട്ടണ്‍ ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 171 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെയ്‌ക്കോനെന് 131 പോയിന്റും നാലാം സ്ഥാനത്തുള്ള ബോത്താസിന് 122 പോയിന്റുകളുമാണുള്ളത്.

RELATED STORIES

Share it
Top