ഫോര്‍മാലിന്‍: ഭീതി പരത്തുന്ന സമീപനം അപകടകരം- എസ്ഡിപിഐ

വടകര: ഫോര്‍മാലിന്‍ വിഷയത്തില്‍ പരമ്പരാഗത മത്സ്യമേഖലയെ തകര്‍ക്കുന്ന തരത്തില്‍ നടക്കുന്ന സമീപനം അപകടകരമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
മനുഷ്യത്വമില്ലാത്ത അന്തര്‍ സംസ്ഥാന മല്‍സ്യ മൊത്തക്കച്ചവട ലോബിയെ പിടിച്ച് കെട്ടുന്നതിന് പകരം ഫോര്‍മാലിന്റെ പേരില്‍ ജനങ്ങളില്‍ ഭീതിയുയര്‍ത്തുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സാലിം അഴിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെവിപി ഷാജഹാന്‍, ഷംസീര്‍ ചോമ്പാല, അസീസ് വെള്ളോളി, നവാസ് ഒഞ്ചിയം, റസാക്ക് മാക്കൂല്‍, എകെ സൈനുദ്ധീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top