ഫോര്‍മാലിന്‍ കലര്‍ത്തിയെന്ന് സംശയം; നാട്ടുകാര്‍ മീന്‍ലോറി തടഞ്ഞു

പയ്യോളി: ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യമെന്നാരോപിച്ച് നാട്ടുകാര്‍ കണ്ടയ്‌നര്‍ ലോറി തടഞ്ഞു. ഇന്നലെ വൈകീട്ട് ആറിന് മൂര്യാട് പാലത്തിന് സമീപമാണ് സംഭവം. കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്തേക്ക്  കൂന്തളുമായി പോവുകയായിരുന്ന ലോറിയാണ് തടഞ്ഞത്. പയ്യോളി പോലിസ് സ്ഥലത്തെത്തി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമല്ലെന്ന ലോറി ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ വിദ്ഗധ പരിശോധ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ബ്ല്യൂവാട്ടര്‍ എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനിയുടെ ആറ് ടണ്‍ മല്‍സ്യമാണ് ലോറിയിലുള്ളത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കെണ്ടത്തിയില്ല. ഫുഡ്‌സേഫ്ടി ഓഫിസര്‍മാരായ ഷെബിന മുഹമ്മദ്, ജിതിന്‍രാജ് വടകര എന്നിവരാണ് പരിശോധന നടത്തിയത്.

ഫോര്‍മാലിന്‍: കൊയിലാണ്ടിയില്‍ വിപണനത്തെ ബാധിച്ചു
കൊയിലാണ്ടി: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലും കച്ചവടം സ്തംഭനാവസ്ഥയിലായി. കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്നാണ് കൊയിലാണ്ടിയിലേക്ക് മീന്‍ എത്തുന്നത്.
കടല്‍ക്ഷോഭം ശക്തമായതിനാലും മല്‍സ്യത്തിന്റെ ലഭ്യതക്കുറവും കാരണം പരമ്പരാഗതസ മല്‍സ്യബന്ധന തൊഴിലാളികള്‍ ആഴ്ചകളായി പണിക്ക് പോകാറില്ല. ആവശ്യക്കാര്‍ പൂര്‍ണമായും ആശ്രയിക്കുന്നതു കോഴിക്കോടന്‍ മാര്‍ക്കറ്റില്‍ നിന്നെത്തുന്ന മീനുകളെയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിപണനത്തിലെത്തിയത്. മത്തി, ചെമ്പാന്‍, അയല തുടങ്ങിയ ഇനങ്ങളാണ്. വടകരയില്‍ പിടിയിലായത് ഇതേ ഇനം മീനുകളാണ്
പുഴുവരിച്ച മല്‍സ്യം; ആരോഗ്യവകുപ്പ് പരിശോധന നടത്തി
വടകര: ഓര്‍ക്കാട്ടേരി മല്‍സ്യമാര്‍ക്കറ്റില്‍ പുഴുവരിച്ച മല്‍സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഈ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മല്‍സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയത്. വീട്ടുകാര്‍ മല്‍സ്യം മുറിക്കാനെടുത്തപ്പോഴാണ് പുഴുവരിച്ചതായി കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. വിവരമറിഞ്ഞ് നിരവധി പേര്‍ മാര്‍ക്കറ്റ് പരിസരം തടിച്ചുകൂടി. മാര്‍ക്കറ്റിലുള്ള മല്‍സ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. തുടര്‍ പരിശോധനയ്ക്കായി മല്‍സ്യത്തിന്റെ സാമ്പിള്‍ ഫുഡ് ആന്റ് സേഫ്റ്റി അധികാരികള്‍ക്ക് അയക്കുമെന്നും വില്‍പനക്കാരന് നോട്ടീസ് നല്‍കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെപി രതീശന്‍ അറിയിച്ചു. മാര്‍ക്കറ്റിലും മല്‍സ്യം സൂക്ഷിക്കുന്ന ഗോഡൗണിലുമാണ് വിശദമായ പരിശോധന നടത്തിയത്.

RELATED STORIES

Share it
Top