ഫോര്‍മാലിന്‍: അരൂരില്‍ ചെമ്മീന്‍ ലോറി പിടികൂടി

അരൂര്‍: ചെമ്മീന്‍ ലോറിയില്‍ ഫോര്‍മാലിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി വിഭാഗം വാഹനം പിടിച്ചെടുത്തു. ഹൈദരാബാദില്‍ നിന്ന് നാലു ടണ്‍ വനാമി ചെമ്മീനുമായി കേരളത്തിലേക്ക് എത്തിയതാണ് ലോറി. ശനിയാഴ്ച രാത്രി വാളയാറില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വണ്ടിയും ചെമ്മീനും പിടിച്ചെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ രാജമാണിക്യം ഉത്തരവിടുക യായിരുന്നു. അതനുസരിച്ച് ചേര്‍ത്തല ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ രാഹുല്‍ രാജ്യം സുബി മോളും ചേര്‍ന്ന് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. വണ്ടിയില്‍ നിന്ന് എടുത്ത ചെമ്മീനിന്റെ സാമ്പിള്‍ എറണാകുളം സിഫ്റ്റിലും കാക്കനാട്ടുള്ള സര്‍ക്കാര്‍ ലാബിലും പരിശോധനക്കായി അയച്ചു. ഞായറാഴ്ച ആയതിനാല്‍ പരിശേധനാ ഫലത്തിനായി കിത്തിരിക്കുകയാണ് ഇരുകൂട്ടരും. ചെമ്മീന്‍ ഐസ് ചെയ്താണ് കൊണ്ടുവന്നതെങ്കിലും കുടുതല്‍ സമയം കാത്തിരുന്നാല്‍ ചെമ്മീന്‍ ചീയാനുള്ള സാധ്യനയുള്ളതായി ചെമ്മീന്‍ വ്യവസായി പറഞ്ഞു. അരൂരിലെ ഒരു സമുദ്രോല്‍പ്പന്ന ശാലയിലേക്ക് കൊണ്ടുവന്നതാണ് ചെമ്മീന്‍.

RELATED STORIES

Share it
Top