ഫോര്‍ട്ട് കൊച്ചിയില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തികൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍  രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിന് സമീപംമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മുഖം അഴുകിയതിനാല്‍ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹത്തിന് അഞ്ചുദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top