ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ കമിതാക്കളുടേത്കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ കമിതാക്കളുടേതെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്  ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ്‌
പോലീസിന്റെ നിഗമനം. പള്ളിമുക്ക് മില്‍ക്ക് ലൈനില്‍ വെള്ളേപറമ്പില്‍ വീട്ടില്‍ ജയദേവന്റെ മകന്‍ സന്ദീപ് (24), ഇരുമ്പനം കക്കാട്ട് പറമ്പില്‍ പുഷ്പന്റെ മകള്‍ ലയന(18) എന്നിവരുടെ മൃതദേഹങ്ങളാണ് ഫോര്‍ട്ട്‌കൊച്ചി കായലില്‍ ആസ്പിന്‍ വാളിന് സമീപത്തെ മല്‍സ്യബന്ധനകേന്ദ്രത്തിനടുത്തുനിന്ന് കണ്ടെത്തിയത്. ഇരുവരേയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കള്‍ ഹില്‍ പാലസ് പോലിസ് സ്‌റ്റേഷനിലും എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു.  അഴുകി തുടങ്ങിയ മൃതദേഹങ്ങളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മുഖം അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് അഞ്ചുദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

[related]

RELATED STORIES

Share it
Top