ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു

തൃശൂര്‍: കാര്‍ യാത്രക്കിടെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായി പൊള്ളലേറ്റു. പൊന്നാനി പട്ടത്തൂര്‍ പരേതനായ ലക്ഷ്മണന്‍മാഷുടെ മകന്‍ ഹരിലാലിനാണ് പൊള്ളലേറ്റത്. കൈയ്ക്കും കണ്‍ത്തടത്തിലും പൊള്ളലേറ്റ ഹരിലാലിനെ ദയ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. ഇന്നലെ രാവിലെ 9.30ന് പെരുമ്പിലാവില്‍ വെച്ചായിരുന്നു സംഭവം. ഫോണ്‍ ഗിയറിന്റെ സമീപമാണ് വെച്ചിരുന്നത്. പെരുമ്പിലാവില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ഫോണില്‍ നിന്ന് പുക വരികയും വലിയ ശബ്ദത്തോടെ കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. മൊബൈലില്‍ നിന്ന് തീ പടര്‍ന്ന് ഹരിലാല്‍ ഇരുന്ന സീറ്റിന്റെ അരികും കത്തി. ഹരിലാലിന്റെ കണ്‍പീലിയും കരിഞ്ഞു. ഇതിനിടയില്‍ മനസാന്നിധ്യം വിടാതെ ഹരിലാല്‍ ഫോണെടുത്ത് പുറത്തേക്കെറിഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പെട്ടെന്നുതന്നെ കാര്‍ സൈഡാക്കി സീറ്റിലെ തീയും കെടുത്തി.  തൃശൂര്‍ ദയ ആസ്പത്രിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ ഹരിലാല്‍ പൊന്നാനിയില്‍ നിന്നും തൃശൂരിലേയ്ക്ക് ജോലിക്കായി കാറില്‍ വരികയായിരുന്നു. കാറില്‍ ഭാര്യ മായയും കൂടെയുണ്ടായിരുന്നു. സാംസങ്ങിന്റെ ഡ്യു ആണ് ഫോണ്‍.

RELATED STORIES

Share it
Top