ഫോണ്‍ കെണി കേസ് ഒത്തു തീര്‍ക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു, ശശീന്ദ്രന് തിരിച്ചടികൊച്ചി : മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് പുതിയ വഴിത്തിരിവില്‍. കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട്  കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
ഇതോടെ എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക്  തിരിച്ചുവരാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച കുരുക്കുകള്‍ വീണ്ടും മുറുക്കിക്കൊണ്ട് ശശീന്ദ്രനെതിരായ കേസിലെ പുതിയ സംഭവവികാസവും.

RELATED STORIES

Share it
Top