ഫോണ്‍സംഭാഷണം നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍കൗണ്‍സിലര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: ആള്‍മാറാട്ടം നടത്തി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. മുന്‍കൗണ്‍സിലറായിരുന്ന ചെങ്ങന്നൂര്‍ പുത്തന്‍കാവ് കാര്‍ത്തികപ്പള്ളി പീടികയില്‍ ജോസ് കെ ജോര്‍ജിനെയാണ് ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.
കേരള കോണ്‍ഗ്രസ് (എം)വിഭാഗം കൗണ്‍സിലറും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ വല്‍സമ്മ എബ്രഹാമിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസം 27 ന് ആയിരുന്നു സംഭവം. ഉപതിരെഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മറ്റൊരാളിന്റെ ഫോണില്‍ നിന്നും സ്വരം മാറ്റി വല്‍സമ്മയോടു സംഭാഷണം നടത്തിയ ജോസ് പിന്നീട് ഈ സംഭാഷണ ഭാഗം എഡിറ്റ് ചെയ്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും സമൂഹത്തില്‍ ജാതിസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതായും വല്‍സമ്മ നല്‍കിയ പരാതിയില്‍ പറയന്നു.ഇതിനെ തുടര്‍ന്ന് പോലിസ് ജോസ് കെ ജോര്‍ജിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും, വനിത കമ്മിഷനും വല്‍സമ്മ എബ്രഹാം പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top