ഫോണ്‍വിളിയിലൂടെ തൊഴിലൊരുക്കി നഗരസഭ

കാഞ്ഞങ്ങാട്: നഗരസഭയിലുള്ളവര്‍ക്ക് ഒരുഫോണ്‍ വിളിയിലൂടെ വിവിധ ജോലികള്‍ക്കായി ആളുകളെ ലഭ്യമാകുന്ന പദ്ധതിയിലേക്ക് വിവിധ തൊഴിലുകള്‍ അറിയാവുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ, ദേശീയ നഗര ഉപജീവനമിഷന്‍ എന്നിവയുമായിസഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിദഗ്ധ തൊഴിലാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുകയും ആവശ്യക്കാര്‍ക്ക് ഒരുഫോണ്‍ വിളിയിലൂടെ പരിശീലനം സിദ്ധിച്ചവരെ അവിടെ എത്തിക്കുന്നതിനും അതിലൂടെ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുന്നതിനും കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ മേഖയില്‍ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നു നഗരസഭ അപേക്ഷ ക്ഷണിച്ചു. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് നഗരസഭയുമായി ബന്ധപ്പെടേണ്ടതും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ അടക്കേണ്ടതുമാണ്. ഈ പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന ജോലികള്‍ ചെയ്യാന്‍ യോഗ്യതയുള്ള കാഞ്ഞങ്ങാട് നഗരസഭാ നിവാസികളായ സ്ത്രീ പുരുഷന്‍മാരുടെ ഒരു ടീം രൂപീകരിക്കുന്നു. പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഗൃഹോപകരണ സര്‍വീസിങ്, പ്ലംബര്‍, ആശാരി, മേസ്തിരി, കൂലിപ്പണി, തേങ്ങ പറിക്കല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍ സര്‍വീസിങ്, വീടുകളും ഓഫിസുകളും വൃത്തിയാക്കല്‍, വീട്ടുജോലി, കിണര്‍ റീ ചാര്‍ജിങ്് എന്നീമേഖലകളില്‍ പരിചയമുള്ള സ്ത്രീ പുരുഷന്‍മാര്‍ നഗരസഭയിലെ എന്‍യുഎന്‍എം യൂനിറ്റില്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം. പരിശീലന ഫീസ് ഒരാള്‍ക്ക് മൂന്നു ദിവസത്തേക്ക് 531 രൂപ.

RELATED STORIES

Share it
Top