ഫോണ്‍വഴി തട്ടിപ്പ്: യുവതി പരാതി നല്‍കി

മഞ്ചേരി:  ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും സ്വര്‍ണവും പണവും കടം വാങ്ങി വഞ്ചിച്ചുവെന്നുമുള്ള യുവതിയുടെ പരാതിയില്‍ യുവാവിനെതിരേ മഞ്ചേരി പോലിസ് കേസെടുത്തു. കോട്ടക്കല്‍ സ്വാഗതമാട് സ്വദേശി തൗഹീദിനെതിരെയാണ് വഞ്ചനാ കുറ്റം ചാര്‍ത്തിയത്. വള്ളുവമ്പ്രത്തെ കടയില്‍ ജോലി ചെയ്യുന്ന യുവതിയെ പ്രതി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും പലപ്പോഴായി പത്തുപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 24,000 രൂപയും കൈപ്പറ്റി തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് കേസ്. കരുവാരക്കുണ്ട് സ്വദേശിനിയെ സമാനരീതിയില്‍ വഞ്ചിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതി ജയിലിലായതോടെയാണ് യുവതി തട്ടിപ്പ് മനസ്സിലാക്കിയതും പരാതി നല്‍കിയതും.
മഞ്ചേരി സബ്ജയിലില്‍ കഴിയുന്ന പ്രതിയെ പോലിസ് ഇന്ന് ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തും. തെളിവെടുപ്പിനും അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top